തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ് ക്യാമ്പസ് കേരളത്തിന്റെ വിദ്യാഭ്യാസ
ചരിത്രത്തില്തന്നെ ഇടം നേടിയ വിദ്യാഭാസ
കേന്ദ്രമാണ് .
എന്നാല്‍ കുറെ കാലമായി അവിടെനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല .ഈ ക്യാമ്പസ് തലസ്ഥാനത്തെ അക്രമസംഭവങ്ങള്ക്ക് കേന്ദ്രസ്ഥാനമാകുന്നു എന്ന ആരോപണം കുറെ കാലമായുണ്ട് .വിദ്യാര്ഥി സമരത്തിന്റെ പേരില്‍ ഒരു വിഭാഗം ക്രിമിനലുകള്‍ ക്യാമ്പസ് താവളമാക്കുന്നു എന്ന ആരോപണമാണ് ശക്തം .
കെ എസ് യുവും ,കോണ്ഗ്രസുമാണ് ഈ ആരോപണങ്ങള്‍ ഏറ്റവും അധികം ഉന്നയിച്ചിട്ടുള്ളത് .ഇന്നലെ തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളെ തുടര്ന്നും ഇവര് ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട് .
ഇന്നലത്തെ സമരത്തിനിടെ ക്യാമ്പസിനുള്ളില്‍ നിന്നും പോലീസിനു നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു .മുഖം മറച്ച ഏതാനും ചിലരാണ് പോലീസിനു നേരെ കല്ലെറിഞ്ഞത് എന്ന് സംശയിക്കുന്നു .അത് വിദ്യാര്ഥികളായിരുന്നോ, അതോ പുറത്തു നിന്നുള്ള ക്രിമിനിലുകളാണോ എന്നാണ് സംശയം .
പോലീസിനെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു ഇതെന്ന് വ്യക്തം .ഇതേതുടര്ന്നാണ് തലസ്ഥാനം യുദ്ധക്കളമായി മാറിയത് .ഇതുമൂലം തലസ്ഥാനത്ത് എത്തിയ ആയിരകണക്കിന് ആളുകള്‍ കുരുക്കില്‍ അകപെട്ട് സമയം നഷ്ട്ടപെട്ടു കാര്യം നടത്താന്‍ കഴിയാതെ തിരിച്ചുപോയി .
ഇത് ഗുരുതരമായ വിഷയമാണ് .ജനത്തിന്റെ പൗരസ്വാതന്ത്ര്യമാണ് ഇവിടെ തടസ്സപെടുന്നത് .ഇത് അനുവദിക്കാന്‍ പാടില്ല .എന്ന് മാത്രമല്ല ഗൗരവമായി കാണുകയും വേണം .സമാധാനപരമായി ,ജനത്തിന്റെ സൌര്യവിഹാരത്തിന് തടസ്സമില്ലാത്ത വിധം ആര് സമരം ചെയ്താലും പോലീസ് അവരെ തടസ്സപെടുത്തുകയോ ,എതിരിടുകായോ അരുത് .
അല്ലാതെ, സമരത്തിന്റെ മറവില്‍ അക്രമം നടത്താന്‍ ഏത് പാര്ട്ടികളുടെ വിദ്യാര്ത്ഥി സംഘടനകള്‍ ശ്രമം നടത്തിയാലും അടിച്ചുതന്നെ ഒതുക്കണം .ജാമ്യം നല്കാതെ കര്ശനമായ ശിക്ഷാ നടപടിയ്ക്ക് വിധേയമാക്കണം .
അത് അവര്‍ വീണ്ടും ആവര്ത്തിക്കാത്ത വിധം മാതൃകാപരമായി തന്നെ അക്രമ സമരക്കാരെ കൈകാര്യം ചെയ്യണം .ഇവരുടെ സമരം മൂലം ഗതാഗതം തടസ്സപെട്ടു വഴിയില്‍ കിടന്നു കഷ്ട്ടപെടുന്ന സാധാരണക്കാരുടെ ബുത്തിമുട്ട് അവരും മനസ്സിലാക്കണം .മലബാരില്നിന്നും മറ്റും ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്ത് തലസ്ഥാനത്ത് കാര്യസാധ്യത്തിനു വേണ്ടി എത്തുന്നവര്‍ അനുഭവിക്കുന്ന യാതനയുടെ ഒരു പങ്ക് അക്രമികളും മനസ്സിലാക്കട്ടെ .
വീട്ടിലോ ക്ലാസ്സിലോ മാന്യമായി ഇരുന്നു പഠനം നടത്തുന്ന കെ എസ് യുക്കാരനെയും എസ് എഫ് ഐക്കാരനെയും പോലീസ് മര്ദ്ധിക്കില്ല .റോഡില്‍ കിടന്ന് തെമ്മാടികളെ പോലെ പെരുമാറിയാല്‍ അടിച്ചേ മതിയാകൂ .അതിനാണ് ലാത്തി .
എന്നാല്‍ ഇന്നലെ എസ് എഫ് ഐ പ്രാദേശിക നേതാവ് നിയാസ്സിനെ തല്ലിയപോലെ അടികൊണ്ടു വീഴുന്നവനെ വളഞ്ഞുവച്ച് എല്ലാവരും കൂടി അടിക്കുന്നതല്ല ക്രമസമാധാന പാലനം .അങ്ങനെ വീഴുന്നവനെ പൊക്കിയെടുത്തു ജീപ്പിലിട്ടു സ്റ്റേഷനില്‍ കൊണ്ടുപോയി നിയമത്തിനു മുന്പില് ഹാജരാക്കണം .
അടിച്ചുകൊല്ലാനല്ല ലാത്തി .അടിച്ച് പിന്തിരിപ്പിക്കാന് മാത്രമാണത് . ഇതുപോലെ യുണിവേഴ്സിറ്റി ക്യാമ്പസ് പോലീസ് നടപടിയിലൂടെ ശുദ്ധീകരിക്കണം .
അതിനുള്ളില്‍ അക്രമികള്‍ക്ക് കയറാമെങ്കില്‍ തീര്‍ച്ചയായും പോലീസിനും കയറാം .അതിനുള്ളില്‍ ആയുധശേഖരമുണ്ടോ ,അക്രമികള്‍ ഒളിച്ചിരിപ്പുണ്ടോ എന്നൊക്കെ പോലീസ് പരിശോധിക്കണം .ഈ പരിശോധന കൃത്യമായ ഒരിടവേളയില്‍ നടത്തുകയും വേണം .

No comments:
Post a Comment