Thursday, 7 June 2012

വിദ്യാഭ്യാസ വാണിഭം

വിദ്യാഭ്യാസത്തിന് ഉന്നത ലക്ഷ്യങ്ങളും ഉയര്‍ന്ന മാനദണ്ഡങ്ങളുമാണ് ലോകം കല്‍പിച്ചിട്ടുള്ളത്. 'ചീനയില്‍ പോയെങ്കിലും വിദ്യ അഭ്യസിക്കൂ' എന്നാണ് പ്രവാചകനായ മുഹമ്മദ് നബി നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മനുഷ്യരാശിയോട് ആഹ്വാനം ചെയ്തത്. 'സത്യം കണ്ടെത്തലാണ് വിദ്യാഭ്യാസം' എന്ന സോക്രട്ടീസിന്റെ നിര്‍വചനത്തിന് പക്ഷേ, ഇവിടെ വാണിജ്യവത്കരണത്തിന്റെ പരിണാമമെന്നവണ്ണം അസത്യങ്ങളുടെയും അര്‍ധസത്യങ്ങളുടെയും ചമല്‍ക്കാരങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. 'പണത്തിനുമേല്‍ പരുന്തും പറക്കില്ലെ'ന്ന പഴമൊഴി അന്വര്‍ഥമാക്കിയും ചട്ടങ്ങള്‍ കൈയാളുന്നവരെ നോക്കുകുത്തികളാക്കിയുമുള്ള ധനാധിപത്യം നമ്മുടെ വിദ്യാഭ്യാസ മേഖലയെ മാരകരോഗങ്ങളുടെ പിടിയിലെത്തിച്ചിരിക്കുന്നു. കേരളീയ സമൂഹത്തില്‍ ഇതുണ്ടാക്കിയ നാശനഷ്ടം, കേവലം കണക്കെടുപ്പില്‍ ഒതുങ്ങുന്നതല്ല. എല്‍.കെ.ജി മുതല്‍ പ്രഫഷനല്‍ കോഴ്സുകളില്‍ വരെ, ലിഖിത നിയമംപോലെ വര്‍ഷങ്ങളായി തുടരുന്ന ദുര്‍നടപ്പിന് മാപ്പുസാക്ഷികളാകാന്‍ വിധിക്കപ്പെട്ടവരാണ് നാം.

No comments:

Post a Comment