Thursday, 7 June 2012

ദൈവമേ, ഈ കുരുന്നുകളില്‍ കനിയണമേ!


സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ നിരത്തിലൂടെ പിച്ചാപിച്ചാ നടന്ന് വിദ്യാലയങ്ങളിലേക്കുപോകുന്ന സുഖമുള്ള കാഴ്ചയായിരുന്നു.
പണ്ട് എന്നാല്‍ വളരെ പണ്ടല്ല, മഴ തകര്‍ത്ത് പെയ്തുതുടങ്ങുന്നത് ഈ കാലത്താണ്. കുടയുംചൂടി വേണം സ്കൂളിലേക്ക് പോകാന്‍.
എന്നാലും മഴ കൊള്ളും. ചാഞ്ഞും ചരിഞ്ഞും പാഞ്ഞെത്തുന്ന തുള്ളികള്‍ നനച്ചെടുക്കാന്‍ നോക്കും. ഇക്കൊല്ലം അങ്ങനെ ഉണ്ടാകുമോയെന്ന് നിശ്ചയമില്ല. പല രീതികളും മാറിമറിയുന്ന കാലമാണല്ലോ. എന്തായാലും മഴ പെയ്യട്ടെ, ചൂട് ആറട്ടെ.
തണുത്ത ആകാശത്തിന്‍െറ ചുവട്ടിലിരുന്ന് പഠിച്ചാലേ കുട്ടികള്‍ക്ക് പഠനം എളുപ്പമാവുകയുള്ളൂ. കുട്ടികള്‍ക്ക് തണുത്ത അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കാന്‍ ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു.ദൈവമേ ഈ കുരുന്നുകളില്‍ നീ വിദ്യകൊണ്ട് കനിയുക.

No comments:

Post a Comment